
സ്വന്തം ലേഖകൻ
എഴുകോണ്‍: സ്ത്രീയെ കടന്നുപിടിക്കുകയും കുട്ടികള്‍ക്കുനേരേ നഗ്നതാപ്രദര്‍ശനം നടത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. എഴുകോണ്‍ കാരുവേലില്‍ ‘തത്ത്വമസി’യില്‍ ശ്രീജിത്ത് (38) ആണ് എഴുകോണ്‍ പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. മദ്യലഹരിയില്‍ ശ്രീജിത്ത് സ്ത്രീയെ കടന്നുപിടിക്കുകയും കുട്ടികള്‍ക്കുനേരേ നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തതോടെ പോലീസ് കണ്ട്രോള് റൂമില്‍ പരാതിപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുകോണില്‍നിന്ന് പോലീസ് എത്തിയപ്പോള്‍ പോലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.
പോലീസ് പ്രതിയെ കീഴ്പ്പെടുത്തി സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ അവിടെയും അതിക്രമം തുടര്‍ന്നു. വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
യുവാവിന്റെ പേരില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.