സാക്ഷര കേരളമെന്ന് അഹങ്കരിക്കുമ്പോഴും ഇതെല്ലാം കാണുമ്പോൾ നാണിച്ചു തലതാഴ്ത്തുന്നു, സിനിമയും ജീവിതവും തിരിച്ചറിയാനാകാതെ ചിലർ; മാളികപ്പുറം താരം ദേവനന്ദയുടെ കാൽതൊട്ട് വന്ദിക്കുന്ന വയോധികന്റെ വീഡിയോ വൈറൽ; രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ

Spread the love

കൊച്ചി: മാളികപ്പുറം ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരമാണ് ദേവനന്ദ. എറണാകുളം ജില്ലാ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാന്‍ എത്തിയ ദേവനന്ദയുടെ കാല്‍തൊട്ടുവന്ദിക്കുന്ന വയോധികന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം.

കലോത്സവത്തിയതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു വ്യക്തി കടന്നുവന്ന് ദേവനന്ദയുടെ കാല്‍തൊട്ടുവന്ദിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് രൂക്ഷ വിമർശനവുമായി രം​ഗത്ത് എത്തിയത്.

വയോധികന്റെ പെരുമാറ്റത്തെ അനുകൂലിച്ചു പ്രതികൂലിച്ചുംകൊണ്ട് നിരവധി പേരാണ് അഭിപ്രായങ്ങൾ വ്യക്തമാക്കുന്നത്. സിനിമാതാരമായതു കൊണ്ടല്ല, മാളികപ്പുറമായി സങ്കല്‍പ്പിച്ചുകൊണ്ടാണ് അയാള്‍ അങ്ങനെ ചെയ്തതെന്ന് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയേതാ ജീവിതമേതാണെന്ന് മനസ്സിലാവാത്ത ആളുകളെ ഓര്‍ത്ത് സങ്കടം തോന്നുന്നുവെന്നും, സാക്ഷര കേരളം എന്ന് അഹങ്കരിക്കുകയും അഭിമാനം കൊള്ളുന്നവരുമാണ് എല്ലാവരും. ഇതെല്ലാം കാണുമ്പോൾ നാണിച്ചു തലതാഴ്ത്തുമെന്നും കണ്ടിട്ടു തന്നെ തൊലിയുരിയുന്നുവെന്നും കമന്റുകൾ നിറയുന്നു.