
സ്വന്തം ലേഖകൻ
ന്യൂയോർക്ക്: അതീവ അപകടകാരിയായ ബാക്ടീരിയയെ തുടര്‍ന്ന് അമേരിക്കയിലെ 26 സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത സാലഡ് വെള്ളരി തിരിച്ച് വിളിച്ചു. 19 സംസ്ഥാനങ്ങളിലായി 68 പേർക്ക് ആരോഗ്യ ബുദ്ധിമുട്ടുകള്‍ നേരിട്ടതിന് പിന്നാലെ ഉല്‍പാദകർ തന്നെയാണ് വിതരണം ചെയ്ത വെള്ളരിക്ക തിരിച്ച് വിളിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് അമേരിക്കയിലും കാനഡയിലേയും വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്ത വെള്ളരിയില്‍ സാല്‍മൊണല്ല ബാക്ടീരിയ ബാധ കണ്ടെത്തിയത്.
അരിസോണ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഭക്ഷ്യ ഉല്‍പാദകരായ സണ്‍ഫെഡ് ഒക്ടോബർ 12നും നവംബർ 26നും ഇടയില്‍ വിതരണം ചെയ്തിട്ടുള്ള സാലഡ് വെള്ളരിയിലാണ് ബാക്ടീരിയ ബാധ കണ്ടെത്തിയിട്ടുള്ളത്. രോഗബാധിതരായവരില്‍ ആരും മരണപ്പെട്ടിട്ടില്ലെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ വിശദമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വില്‍പനയ്ക്കെത്തിച്ച വെള്ളരിക്കയില്‍ ലോകത്തുണ്ടാവുന്ന ഭക്ഷ്യ വിഷബാധകളില്‍ 80 ലേറെ ശതമാനത്തിനും കാരണക്കാരനായ ബാക്ടീരിയ സാന്നിധ്യമാണ് കണ്ടെത്തിയത്. സാല്‍മണൊല്ല ബാക്ടീരിയ അണുബാധയുള്ള വെള്ളരിക്ക കഴിച്ചാല്‍ വയറിളക്കം, പനി, വയറ്റില്‍ അസ്വസ്ഥത തുടങ്ങിയവ ആളുകള്‍ക്കുണ്ടാവും. ബാക്ടീരിയ ശരീരത്തിലെത്തില്‍ എത്തി ആറു മണിക്കൂർ മുതല്‍ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുകയെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.