വീടിനുള്ളിൽ പാൽപാത്രത്തിൽ ഒളിപ്പിച്ചിരുന്ന 26 കിലോ ചന്ദനമരങ്ങളുടെ കഷ്ണങ്ങള്‍ കണ്ടെടുത്തു; ചന്ദനം മുറിക്കാന്‍ ഉപയോഗിച്ച് വാള്, കത്തി എന്നിവയും പിടിച്ചെടുത്തു; പിടിയിലാ പ്രതി ഓടി രക്ഷപ്പെട്ടു;പ്രതിക്കായി തിരിച്ചില്‍ ഊര്‍ജിതം

Spread the love

ഇടുക്കി: വീടിനുള്ളിൽ പാൽപാത്രത്തിൽ ഒളിപ്പിച്ചിരുന്ന ചന്ദനവുമായി പിടിയിലായ പ്രതി ഓടി രക്ഷപ്പെട്ടു.

നാച്ചി വയല്‍ചന്ദന റിസര്‍വില്‍ നിന്നും മുറിച്ചുകടത്തിയ നാല് ചന്ദന മരങ്ങളുടെ കഷ്ണങ്ങള്‍ വീടിനുള്ളില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.

നാഗര്‍ പള്ളത്ത് വാടകയ്ക്ക് താമസിക്കുന്ന രമേശിന്റെ വീടിനുള്ളിലാണ് പാല്‍പ്പാത്രത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന നിലയില്‍ 26 കിലോ ചന്ദനം കണ്ടെത്തിയത്. ചന്ദനം മുറിക്കാന്‍ ഉപയോഗിച്ച് വാള്, കത്തി എന്നിവ നാച്ചിവയല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്ത് വീടിനകത്ത് ഉണ്ടായിരുന്ന രമേശ് ഓടി രക്ഷപ്പെട്ടുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് പ്രതിക്കായി തിരിച്ചില്‍ ഊര്‍ജിതപ്പെടുത്തി.