
ചര്‍മസംരക്ഷണം പോലെ തന്നെ മഞ്ഞുകാലത്ത് മുടിയുടെ സംരക്ഷണവും പ്രധാനമാണ്. സാധാരണ ചെയ്യുന്ന കേശസംരക്ഷണ രീതികള്‍ തണുപ്പു സമയത്ത് ഗുണം നല്‍കണമെന്നില്ല.
തണുപ്പ് കാലത്ത് ദിനചര്യയില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരാം
1. ചൂടുവെള്ളത്തില്‍ മുടി കഴുകരുത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തണുപ്പായതു കൊണ്ട് തന്നെ കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് സ്‌കാല്‍പ് കൂടുതല്‍ ഡ്രൈ ആവാന്‍ കാരണമാകും. ഇത് മുടി കൊഴിച്ചില്‍ അധികമാകാന്‍ കാരണമായേക്കും.
2. സ്‌റ്റൈലിങ് ഉല്‍പന്നങ്ങള്‍
ശൈത്യകാലത്ത് ഹെയര്‍ ഡ്രയറുകള്‍, സ്‌ട്രൈറ്റ്‌നര്‍, കേളിങ് അയണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ മുടിയുടെ ഈര്‍പം നഷ്ടമാക്കാന്‍ കാരണമാകും. ഇത് മുടിയുടെ കട്ടികുറയ്ക്കാനും പെട്ടെന്ന് പൊട്ടിപോകുന്നതിലേക്കും നയിക്കാം.
3. എണ്ണ തേച്ച് മസാജ്
ആഴ്ചയില്‍ ഒരിക്കലെങ്കിലും എണ്ണ തേച്ച് തലമുടി മസാജ് ചെയ്യേണ്ടത് പ്രധാനമാണ്. വെളിച്ചെണ്ണയും ഒലിവെണ്ണയും മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. എണ്ണ ചൂടാക്കി തലയില്‍ മസാജ് ചെയ്യുന്നത് മുടി വളരാന്‍ സഹായിക്കും.
4. കണ്ടീഷനിങ്
ശൈത്യകാലത്ത് മുടി വരണ്ടു പോകുന്നതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ ആഴത്തിലുള്ള കണ്ടീഷനിങ് ചെയ്യുന്നത് മുടിയുടെ ഈര്‍പ്പം ലോക്ക് ചെയ്യാന്‍ സഹായിക്കും. ഇത് മുടി പൊട്ടിപോകുന്നത് തടയും.
5. ദിവസവും മുടി കഴുകരുത്
വേനല്‍കാലത്തെ പോലെ ശൈത്യകാലത്ത് ദിവസവും മുടി കഴുകേണ്ട ആവശ്യമില്ല. ശൈത്യകാലത്ത് ദിവസവും മുടി കഴികുന്നത് മുടിക്ക് കേടുപാടുകള്‍ ഉണ്ടാവാന്‍ കാരണമാകും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഹയര്‍വാഷ് ചെയ്യുന്നതാണ് നല്ലത്.