കലാമണ്ഡലത്തിലെ കൂട്ട പിരിച്ചുവിടൽ ; നടപടി റദ്ദാക്കുമെന്ന് വിസി ; തീരുമാനം സർക്കാർ ഇടപെടലിനു പിന്നാലെ ; മന്ത്രി സജി ചെറിയാൻ ഉത്തരവ് പിൻവലിക്കാൻ വിസിക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി

Spread the love

തൃശൂർ: കേരള കലാമണ്ഡലത്തിൽ 120 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കുമെന്നു വ്യക്തമാക്കി വൈസ് ചാൻസലർ. സർക്കാർ ഇടപെടലിനു പിന്നാലെയാണ് തീരുമാനം. ഉത്തരവ് പിൻവലിക്കാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ വിസിക്ക് നിർദ്ദേശം നൽകിയിരുന്നു.

റദ്ദാക്കുമെന്നു വിസി മന്ത്രിക്ക് ഉറപ്പു നൽകി. യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർന്നിരുന്നു. അതിനിടെയാണ് സർക്കാർ ഇടപെടൽ.സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാണ് കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും പി​രി​ച്ചു​വി​ടാൻ തീരുമാനിച്ചത്. അ​ധ്യാ​പ​ക​ർ മു​ത​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ വ​രെ​യു​ള്ള 120 ഓ​ളം പേ​രെ​യാ​ണ് പി​രി​ച്ചു​വി​ടുന്നതായി ഉത്തരവിറങ്ങിയത്.

ഇന്ന് മു​ത​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ ആ​രും ജോ​ലി​ക്ക് വ​രേ​ണ്ട​തി​ല്ലെ​ന്ന് ഉത്തരവിൽ വിസി വ്യക്തമാക്കിയിരുന്നു. ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാനുള്ള തീരുമാനം വന്നത്. ക​ലാ​മ​ണ്ഡ​ല​ത്തിന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി താ​ത്കാ​ലി​ക അ​ധ്യാ​പ​ക – അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ദ്ധ​തി​യേ​ത​ര വി​ഹി​ത​ത്തി​ൽ നി​ന്നു ആ​വ​ശ്യ​മാ​യ തു​ക ല​ഭി​ക്കാ​ത്ത​ത് മൂ​ല​മാ​ണ് ന​ട​പ​ടി​യെ​ന്നാ​യിരുന്നു വി​ശ​ദീ​ക​ര​ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group