
സിയോൾ: മെട്രോയില്‍ ടോയ്ലറ്റ് സംവിധാനമില്ലാത്തതിനാല്‍ മെട്രോ റെയില്‍ ജീവനക്കാരന്റെ മൂത്ര ശങ്ക മാറ്റാൻ ട്രെയിൻ നിർത്തിയിട്ടത് അഞ്ച് മിനിറ്റോളം.
ഇതുമൂലം വൈകിയത് 125 ട്രെയിനുകള്‍. ദക്ഷിണ കൊറിയയിലെ സിയോള്‍ സബ്വേ ലൈൻ രണ്ടിലായിരുന്നു സംഭവം അരങ്ങേറിയത്. സബ്വേ സ്റ്റേഷന് സമീപമെത്തിയപ്പോള്‍ ജീവനക്കാരന് ടോയ്ലെറ്റ് ശങ്ക കലശലായി. സ്റ്റേഷനിലെത്തിയതും മെട്രോ നിർത്തി റെസ്റ്റ് റൂമിലേക്കോടി.
നാലു മിനിറ്റിന് ശേഷമാണ് ജീവനക്കാരൻ തിരികെയെത്തിയത്. കൃത്യമായി പറഞ്ഞാല്‍ നാലുമിനട്ടും 16 സെക്കൻ്റും. ഇതോടെ രാവിലെ ഷെഡ്യൂള്‍ ചെയ്തിരുന്ന ട്രെയിനുകള്‍ വൈകി. ഒന്നും രണ്ടുമല്ല 125 ട്രെയിനുകളാണ് വൈകിയത്.ഇതോടെ മെട്രോയില്‍ ടോയ്ലെറ്റ് സംവിധാനം ഇല്ലാത്തതിനെ ചൊല്ലി സോഷ്യല്‍ മീഡിയിയില്‍ ചർച്ചകളും ഉയർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ദേഹത്തിന്റെ ടോയ്ലെറ്റ് ഇടവേള മെട്രോയുടെ ക്രമീകരണം ആകെ അവതാളത്തിലാക്കി. യഥാർത്ഥ സമയത്തെക്കാളും 20 മിനിട്ടോളും വൈകിയാണ് മിക്ക ട്രെയിനുകളും സർവീസ് നടത്തിയത്. സിയോള്‍ മെട്രോപൊളിറ്റൻ സബ്വേയിലാണ് വിചിത്ര സംഭവമുണ്ടായത്.