പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം

Spread the love

 

പാമ്പാടി: പാമ്പാടി ആലംപള്ളി സെൻ്റ് ജോൺസ് ഓർത്തഡോക്സ് ചെറിയ പള്ളി മോഷണം. പള്ളിക്കുള്ളിൽ സ്ഥാപിച്ച ഭണ്ടാരം കുത്തി തുറന്ന് 5000 രൂപയോളം മോഷ്ടിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവം.

 

പള്ളിയുടെ വാതിൽ തീവെച്ചു കത്തിച്ച ശേഷം പള്ളിക്കുള്ളിൽ കടന്ന മോഷ്ടാവ് ഭണ്ടാരം കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു.

 

പരാതി നൽകിയതിനെ തുടർന്ന് പാമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ ഉൾപ്പടെ പരിശോധന അൻവോഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group