
ഇനി പൂർണമായും ബയോമെട്രിക്ക് പഞ്ചിങ് ; സെക്രട്ടേറിയറ്റ് ജീവനക്കാർ ഇനി മുതൽ ഹാജർ ബുക്കിൽ ഒപ്പിടേണ്ട ; ഹാജർ പുസ്തകം ഒഴിവാക്കി സർക്കാർ ഉത്തരവിറങ്ങി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിന്‍റെ ഭരണസിരാ കേന്ദ്രമായ സംസ്ഥാന സെക്രട്ടറിയേറ്റിലെ ജീവനക്കാരെ സംബന്ധിച്ചടുത്തോളം ഹാജർ ബുക്ക് പഴങ്കഥയായി. ഡിസംബർ മാസം മുതൽ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂർണമായ നിലയിൽ നടപ്പാക്കുമെന്ന നിർണായക തീരുമാനമെടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.
സെക്രട്ടേറിയറ്റിൽ ഹാജർ പുസ്തകം ഒഴിവാക്കിയെന്നും സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂർണ്ണമായും നടപ്പിലാക്കിയെന്നുമുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.
പൊതുഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തേണ്ട ആവശ്യകത ഇല്ലാത്തതിനാലാണ് ഹാജർ പുസ്തകം ഒഴിവാക്കുന്നതെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം സെക്രട്ടേറിയറ്റിലെ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തുടർന്നും ഹാജർ ബുക്കിൽ തന്നെ ഹാജർ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.