ഒൻപത് വയസ്സുകാരിയെ മൂന്നുവര്‍ഷത്തോളം പീഡിപ്പിച്ചു ; 64കാരന് 78 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാറശ്ശാല: ഒൻപത് വയസ്സുകാരിയെ മൂന്നുവര്‍ഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 64കാരന് 78 വര്‍ഷം കഠിനതടവിനും ഒരു ലക്ഷത്തി എണ്‍പത്തി ഏഴായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

പ്രതി സുധാകരനെയാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി ശിക്ഷിച്ചത്. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തുകയും നഗ്‌ന ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023ല്‍ ബാലരാമപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ്. അയൽക്കാരനായ പ്രതി വര്‍ഷങ്ങളോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ വെച്ചാണ് ക്രത്യം നിര്‍വഹിച്ചത്.

കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മതാപിതാക്കൾ കുട്ടിയെ കൗണ്‍സിലിങ്ങിന് കൊണ്ടുപോകുകയും പൊലീസില്‍ പരാതി നൽകുകയും ചെയ്തു. ഇതിന് ശേഷമാണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്.