ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ പണി തുടങ്ങിയ കോട്ടയത്തെ ആകാശപാതയ്ക്ക് ഊരാക്കുടുക്കായി ബലക്ഷയമെന്ന് ഐഐടി റിപ്പോർട്ട്; ആകാശപാതയുടെ ബല പരിശോധന നടത്തിയത് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയേ തുടർന്ന്; ആകാശപാത പൊളിച്ചുമാറ്റുമ്പോൾ പൊതു ഖജനാവിലെ പണം ധൂർത്തടിച്ചവരിൽ നിന്ന് നഷ്ടം ഈടാക്കണം; കോട്ടയം എംഎൽഎ അടക്കമുള്ളവരെ എതിർകക്ഷികളാക്കി വിജിലൻസിന് പരാതി നൽകി ശ്രീകുമാർ
കോട്ടയം: നഗര മധ്യത്തിലെ ആകാശപാതയിൽ കൊമ്പുകോർത്ത് സിപിഎമ്മും, സർക്കാരും ഒരു ഭാഗത്തും കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും
കോൺഗ്രസും
മറുഭാഗത്തും നേർക്കുനേർ നിൽക്കുമ്പോൾ ആകാശപാത പൊളിച്ചു മാറ്റുകയോ പണിതീർത്ത് തുറന്നുകൊടുക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ
ആകാശപാതയ്ക്ക് ബലക്ഷയമെന്ന് ഐഐടി റിപ്പോർട്ട്. ആകാശപാതയുടെ മേൽക്കൂരയ്ക്ക് ബലക്ഷയം ഉണ്ടെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ട്.
ആകാശപാതയുടെ ബലപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൻ മേൽ പാലക്കാട് ഐഐടി യും ചെന്നൈ സ്ട്രക്ച്ചറൽ എൻജിനീയറിങ് റിസർച്ച് സെൻ്ററും ചേർന്നാണ് ബലപരിശോധന നടത്തിയത്
കഴിഞ്ഞ ഒൻപത് വർഷമായി നഗരമധ്യത്തിൽ നിൽക്കുന്ന ആകാശപാതയുടെ തുരുമ്പെടുത്ത ഇരുമ്പ് തുണുകളും മറ്റും ഇനി എന്തു ചെയ്യുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പദ്ധതിയുടെ ബാക്കി നിർമാണങ്ങൾ നടത്തുന്നതിനായി ഏറ്റെടുക്കേണ്ടിയിരുന്ന സിഎസ്ഐ സഭയുടെ സ്ഥലം, ഹെഡ് പോസ്റ്റ് ഓഫീസിൻ്റെ സ്ഥലം, വിദ്യാർത്ഥി മിത്രത്തിന് സമീപമുള്ള സ്ഥലം, വൈഎംസിഎയുടെ സ്ഥലം ഇവയൊന്നും വിട്ടുകിട്ടിയില്ല. ഈ സ്ഥലങ്ങളൊക്കെ വിലയ്ക്ക് എടുത്ത് പദ്ധതി പൂർത്തീകരിക്കണമെങ്കിൽ കോടിക്കണക്കിന് രൂപ ചിലവഴിക്കേണ്ടി വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആകാശപാതയുടെ പണി പൂർത്തീകരിക്കാൻ 17.9 കോടി രൂപ വേണമെന്നും, ഈ പണം മുടക്കി ആകാശപാത നിർമിച്ചാലും കോട്ടയത്തിന്റെ തുടർവികസനത്തിന് ആകാശപാത തടസ്സമാകുമെന്നും നാലോ അഞ്ചോ വർഷം കഴിയുമ്പോൾ ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു കഴിഞ്ഞു.
ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ പണി തുടങ്ങിയ കോട്ടയത്തെ ആകാശപാതയ്ക്ക് ഊരാക്കുടുക്കായി ബലക്ഷയമെന്ന ഐഐടി റിപ്പോർട്ട് വന്നതോടെ ഫലത്തിൽ
2.10 കോടി രൂപ ചിലവഴിച്ച് നിർമാണം തുടങ്ങിയ ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്ന് ഉറപ്പായി.
പൊതു ഖജനാവിലെ പണത്തിന്റെ ദുർവ്യയത്തിന്റെ അടയാളമായി കോട്ടയത്തെ ആകാശപാത മാറും.
ആകാശപാത പൊളിച്ചുമാറ്റുമ്പോൾപൊതു ഖജനാവിലെ പണം ധൂർത്തടിച്ചവരിൽ നിന്നും നഷ്ടം ഈടാക്കണമെന്നും, സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കാതെയും, സ്ട്രക്ചർ വർക്കിലെ തകരാറുകൾ പരിഹരിക്കാതെയും, പരിശോധിക്കാതെയും നിർമ്മാണത്തിന് അനുമതി നൽകുകയും, നിർമ്മാണ കമ്പനിയായ കിറ്റ്ക്കോയ്ക്ക് പൊതു ഖജനാവിലെ പണം അനുവദിച്ചു നൽകുകയും ചെയ്ത ഉദ്യോഗസ്ഥരിൽ നിന്നും പൊതു ഖജനാവിന് ഉണ്ടായ നഷ്ടം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ വിജിലൻസിന് പരാതി നൽകി
കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, 2015 , 16 കാലഘട്ടങ്ങളിലെ കോട്ടയം ജില്ലാ കളക്ടർമാർ, റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥർ, കിറ്റ്കോ ഉദ്യോഗസ്ഥർ, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ശ്രീകുമാർ വിജിലൻസിന് പരാതി നൽകിയത്. പരാതിയിൻമേൽ വിജിലൻസ് നടപടി വൈകിയാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ശ്രീകുമാർ പറഞ്ഞു