video
play-sharp-fill
വയനാടിനൊപ്പം ; ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ എല്ലാം ചെയ്യും ; മ​ല​യാ​ള​ത്തി​ൽ ഒ​രാ​യി​രം ന​ന്ദി​ പറഞ്ഞ് പ്രിയങ്ക ഗാന്ധി

വയനാടിനൊപ്പം ; ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ എല്ലാം ചെയ്യും ; മ​ല​യാ​ള​ത്തി​ൽ ഒ​രാ​യി​രം ന​ന്ദി​ പറഞ്ഞ് പ്രിയങ്ക ഗാന്ധി

സ്വന്തം ലേഖകൻ

കൽപ്പറ്റ: വ​യ​നാ​ട്ടി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് പ്രി​യ​ങ്ക ഗാന്ധി. മു​ക്ക​ത്ത് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്രി​യ​ങ്ക വോ​ട്ട​ർ​മാ​ർ​ക്കും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ​ത്. എ​ന്നും വ​യ​നാ​ടി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ന​ന്ദി, ഒ​രാ​യി​രം ന​ന്ദി​യെ​ന്ന് മ​ല​യാ​ള​ത്തി​ൽ പ​റ​ഞ്ഞു കൊ​ണ്ടാ​ണ് പ്രി​യ​ങ്ക വേ​ദി​ വി​ട്ട​ത്. വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ പാർലമെന്റിലുള്ളതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

പാർലമെന്റിൽ താൻ ഉയർത്തുന്നത് വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളുമായിരിക്കും. നിങ്ങൾ എന്തു നൽകിയോ അതിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നുവെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു. ‘ബിജെപിയുടെ പെരുമാറ്റത്തിൽ യാതൊരുവിധ രാഷ്ട്രീയ മര്യാദയുമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള അടിസ്ഥാനപരമായ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. നമ്മുടെ പോരാട്ടം രാജ്യത്തെ നിലനിർത്തുന്ന അടിസ്ഥാന മൂല്യങ്ങൾക്കു വേണ്ടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാം. പ്രശ്നങ്ങൾ പരിഹരിക്കാൻ പോരാടും. ജനങ്ങൾക്ക് ഏത് സമയത്തും അവരുടെ പ്രശ്നങ്ങളുമായി എന്റെയടുത്ത് വരാം.’ – പ്രിയങ്ക പറഞ്ഞു. വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ അധികാരത്തിൽ വരുന്നതെല്ലാം ചെയ്യുമെന്നു പ്രിയങ്ക മണ്ഡലപര്യടന വേളയിൽ വ്യക്തമാക്കി.

ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തിൽ നിന്ന് നമ്മുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ദുരന്ത ബാധിതരെ സഹായിക്കാൻ നാട് മുഴുവൻ ഒരുമിച്ച് നിന്നത് രാജ്യം മുഴുവൻ നോക്കി പഠിക്കേണ്ടതാണ്. ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികൾ പോലും വയനാട്ടിലേക്ക് വരാൻ മടിക്കുന്നു. നമ്മുക്ക് അത് മാറ്റിയെടുക്കണം.

വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം. അതിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രിയങ്ക പറഞ്ഞു. പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി പ്രിയങ്ക ​ഗാന്ധി ഞായ​റാ​ഴ്ച വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട്​ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് തി​രി​ക്കും.