video
play-sharp-fill
ഒമ്പതു വയസ്സുകാരിയെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ 64കാരന് 78 വര്‍ഷം കഠിനതടവും 1,87,000 രൂപ പിഴയും

ഒമ്പതു വയസ്സുകാരിയെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ 64കാരന് 78 വര്‍ഷം കഠിനതടവും 1,87,000 രൂപ പിഴയും

പാറശ്ശാല: ഒമ്പതു വയസ്സുകാരിയെ മൂന്നുവര്‍ഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 64കാരന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് 78 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി എണ്‍പത്തി ഏഴായിരം രൂപ പിഴയും വിധിച്ച് കോടതി.

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തുകയും നഗ്‌ന ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്ത കേസിൽ പ്രതി സുധാകരനെ നെയ്യാറ്റിന്‍കര അതിവേഗ കോടതിയാണ് ശിക്ഷിച്ചത്.

2023ല്‍ ബാലരാമപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. അയൽക്കാരനായ പ്രതി വര്‍ഷങ്ങളോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ വെച്ചാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാപിതാക്കൾ കുട്ടിയെ കൗണ്‍സിലിങ്ങിന് കൊണ്ടുപോകുകയും പോലീസില്‍ പരാതി നൽകുകയും ചെയ്തു. ഇതിന് ശേഷമാണ് കുട്ടി വിവരം പറയുന്നത്. ബാലരാമപുരം പോലീസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്മാരായ പി. അജിത്ത് കുമാര്‍, അജി, ചന്ദ്രന്‍ നായര്‍, ശ്രീകാന്ത് മിശ്ര എന്നിവരാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

പോക്‌സോ നിയമപ്രകാരവും ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളറട കെ. എസ്. സന്തോഷ് കുമാര്‍ ഹാജരായി.