
നവീൻ ബാബുവിന്റെ മരണം: ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തിൽ: പ്രഥമികമായി ചെയ്യേണ്ട നടപടികൾ ഇപ്പോഴാണ് പൂർത്തിയാക്കുന്നത്.
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തില്‍. ആറാം തീയതി കോടതി കേസ് പരിഗണിക്കുമ്പോള്‍ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് തിടുക്കപ്പെട്ട് നടപടികള്‍ പൂർത്തിയാക്കുന്നത്.
അന്വേഷണത്തിൻ്റെ ഭാഗമായി പ്രാഥമികമായി പൂർത്തീകരിക്കേണ്ട നടപടികളാണ് അന്വേഷണം സംഘം ഇപ്പോള്‍ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം ജില്ലാ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. അന്ന് തന്നെ നവീൻ ബാബുവിൻ്റെ ഫോണ്‍ കോടതിയില്‍ ഹാജരാക്കി. ഇന്നലെ പിടിച്ചെടുത്ത
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസ്തുക്കളടങ്ങിയ സീഷർ മഹസറും കോടതിയില്‍ ഹാജരാക്കി. കേസ് എടുത്ത് ഒന്നര മാസത്തിന് ശേഷമാണ് അന്വേഷണ സംഘത്തിൻ്റെ നടപടി. ഒക്ടോബർ 17 നാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.
ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി ഇല്ലാതിരിക്കാനാണ് തിടുക്കപ്പെട്ട് അന്വേഷണ സംഘത്തിൻ്റെ നടപടി. ആറാം തീയതി കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ അന്വേഷണ സംഘം കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോർട്ട് നല്‍കണം.