
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ ജാഥയുടെ പ്രചരണാർത്ഥം കുമരകത്ത് അക്ഷരദീപം തെളിയിക്കൽ സംഘടിപ്പിച്ചു; ഡിസംബർ 2-ന് ജാഥ കുമരകത്ത് എത്തും
കുമരകം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്, തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്നീ മുദ്രാവാക്യങ്ങൾ
ഉയർത്തി നടത്തുന്ന സംസ്ഥാന തല വിദ്യാഭ്യാസ ജാഥ
ഡിസംബർ 2 ന് കുമരകത്ത് എത്തുന്നതിൻ്റെ പ്രചരണാർത്ഥം കുമരകം ചന്തകവലയിൽ അക്ഷരദീപം തെളിയിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.അക്ഷരദീപം കേരള ശാസ്ത്ര സാഹിത്യ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ജോജി കുട്ടുമ്മേൽ
ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം പി ഐ എബ്രഹാം, ജില്ലാ ട്രഷറർ
വി ജി ശിവദാസ് പരിഷത്ത് ഭാരവാഹികളായ എസ് ഡി പ്രേംജി, മഹേഷ് ബാബു
അഡ്വ. പി.എൻ ശ്രീദേവി, എ പി സലിമോൻ, റ്റി.യു.സുരേന്ദ്രൻ, മധു ഡി,
കെ.ജി.ബിനു എന്നിവർ സംസാരിച്ചു.
Third Eye News Live
0