വളപട്ടണത്തെ കവർച്ചക്കേസിൽ ബെംഗളൂരിലെത്തിയ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു; വീട്ടിലെ ലോക്കര്‍ വാങ്ങിയിരുന്ന സ്ഥാപനത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു; മോഷണം നടത്തിയത് ലോക്കറിന് ഒരു കേടുംവരാതെ; ലോക്കറിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് അന്വേഷണസംഘം

Spread the love

കണ്ണൂര്‍: അരിവ്യാപാരി കെ പി അഷറഫിന്റെ വളപട്ടണത്തെ വീട്ടിലെ കവര്‍ച്ചക്കേസില്‍ ബെംഗളൂരിലെത്തിയ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ബെംഗളൂരില്‍നിന്നാണ് അഷറഫിന്റെ വീട്ടിലെ ലോക്കര്‍ വാങ്ങിയിരുന്നത്. ലോക്കര്‍ എത്തിച്ച സ്ഥാപനത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

താക്കോലിടുമ്പോള്‍ ലിവര്‍ കൃത്യമായി നീക്കിയാലേ ലോക്കര്‍ തുറക്കാനാകൂ. ഒരു താക്കോല്‍ ഉപയോഗിച്ചും രണ്ടാമത് മറ്റൊരു താക്കോലും ലിവറും ഒരേസമയം പ്രവര്‍ത്തിപ്പിച്ചുമാണ് ഈ ലോക്കര്‍ തുറക്കാനാകുക. ഈ രീതി കൃത്യമായി പാലിച്ചാണ് ലോക്കര്‍ തുറന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ സാങ്കേതികവിദ്യ അറിയുന്നയാള്‍ക്കുമാത്രമേ ലോക്കര്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ.

ലോക്കറിന്റെ സാങ്കേതികവിദ്യയെയും സര്‍വീസ് രീതികളെയുംപറ്റി ആരെങ്കിലും സ്ഥാപനത്തില്‍ ബന്ധപ്പെട്ടിരുന്നുവോയെന്ന കാര്യവും അന്വേഷണസഘം പരിശോധിച്ചു. അതേസമയം പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവര്‍ച്ച നടന്ന വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവും പ്രദേശത്തുനിന്ന് ശേഖരിച്ച 113 സി.സി.ടി.വി. ദൃശ്യങ്ങളുടെ പകര്‍പ്പും പരിശോധിച്ച് വരികയാണ്. സ്വര്‍ണവും പണവും സൂക്ഷിച്ച ലോക്കറിന്റെ താക്കോല്‍ മറ്റൊരു ഷെല്‍ഫില്‍വെച്ച് പൂട്ടിയതായിരുന്നു. ഇതിന്റെ താക്കോല്‍ മറ്റൊരിടത്ത് വച്ചു. ഈ താക്കോലെടുത്താണ് ഷെല്‍ഫ് തുറന്ന് താക്കോലെടുത്ത് ലോക്കര്‍ തുറന്നത്.

മരംകൊണ്ടുള്ള അലമാരയ്ക്കകത്താണ് ലോക്കര്‍. ലോക്കറിന് ഒരു കേടുംവരാതെയാണ് മോഷണം നടത്തിയത്. വീടിനെക്കുറിച്ചും മര അലമാരയ്ക്കകത്ത് സ്ഥാപിച്ച ലോക്കറിനെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന നിലപാടിലാണ് അന്വേഷണസംഘം.