
കോട്ടയം: കുറുവാ സംഘത്തിൻ്റെ ഭീതിയിൽ ജനങ്ങൾ. സ്ത്രീ ഉൾപ്പെട്ട 5 അംഗ തമിഴ്സംഘം ഏതാനും ദിവസങ്ങളിലായി പാക്കിൽ പതിനഞ്ചിൽ കവല ഭാഗങ്ങളിൽ എത്തുന്നതായി നാട്ടുകാർ പറഞ്ഞു.
ഇവരോട് നാട്ടുകാരിലൊരാൾ സംസാരിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ഇതോടെ നാട്ടുകാർ ചിങ്ങവനം പോലീസിൽ പരാതി നൽകി. പേടിച്ചിരിക്കാതെ നാട്ടുകാർ സംഘടിച്ച് മോഷണ സംഘത്തെ നേരിടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
കുറുവ സംഘങ്ങളുടെ പേരില്‍ നാട്ടില്‍ ഭീതി പടരുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസം പകർന്ന് പോലീസ് രംഗത്തുണ്ട്. അസമയങ്ങളിലെ അസ്വാഭാവിക സാഹചര്യങ്ങളില്‍ 112 ഡയല്‍ ചെയ്‌താല്‍ ഏറ്റവും അടുത്തുള്ള പോലീസ് സംഘം ലൊക്കേഷനിൽ എത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് സ്ഥലത്ത് എത്തിയാല്‍ ഇല്ലാത്ത മോഷ്‌ടാവിനെ കാണിച്ചുകൊടുക്കേണ്ടത് വിളിച്ചയാളുടെ ബാധ്യതയല്ല. തെറ്റായ വിവരം നല്‍കിയതിന് ഒരു സാഹചര്യത്തിലും വിളിച്ച ആളോട് പോലീസ് മോശമായി പെരുമാറില്ല.
ഫോണ്‍ കോള്‍ ലഭിച്ചാല്‍ സംഭവ സ്ഥലത്ത് എത്താനെടുക്കുന്ന പരമാവധി സമയം അര മണിക്കൂറാണ്. അസ്വാഭാവിക സാഹചര്യങ്ങളില്‍ വീടിന് പുറത്ത് ഇറങ്ങരുതെന്നും വാതിലുകള്‍ സുരക്ഷിതമായി അടച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും പോലീസ് പറയുന്നു.
വീടിനകത്ത് മോഷ്‌ടാവ് കയറിയാല്‍ കുടംബാംഗങ്ങള്‍ ഒരു മുറിയില്‍ കയറി വാതില്‍ സുരക്ഷിതമായി അടയ്ക്കുക. അകത്ത് കയറിയ മോഷ്‌ടാവിനെ നേരിടാൻ ശ്രമിക്കരുത്. ഒരു തവണ വിളിച്ച പോലീസിനെ വീണ്ടും വിളിച്ചാല്‍ പ്രശ്‌മനാകുമോയെന്ന് കരുതരുത്. സാഹചര്യത്തിന്റെ ഗൗരവം അനുസരിച്ച് വീണ്ടും വിളിക്കാമെന്നും പോലീസ് പറയുന്നു.