
സ്വന്തം ലേഖകൻ
ശബരിമല :മാളികപ്പുറത്തെ നാളികേരം ഉരുട്ടൽ, മഞ്ഞൾപ്പൊടി, ഭസ്മം വിതറൽ എന്നിവ നിരോധിക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ പറഞ്ഞു. ഇത് ആചാരമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനാചാരങ്ങൾ അവസാനിപ്പിക്കണമെന്നു തന്ത്രിയും നിർദേശിച്ചിട്ടുണ്ട്.
മഞ്ഞൾപ്പൊടി, ഭസ്മം എന്നിവ നിക്ഷേപിക്കുന്നതിനു പാത്രങ്ങൾ വയ്ക്കും. മാളികപ്പുറത്ത് ശ്രീകോവിലിനു മുകളിലേക്ക് വസ്ത്രങ്ങൾ വലിച്ചെറിയുന്നതും പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതും അനാചാരമാണ്. അനാചാരങ്ങൾ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾക്കും കേരളത്തിലും പുറത്തുമുള്ള ഗുരുസ്വാമിമാർക്കും ഇതു സംബന്ധിച്ചു വിവരങ്ങൾ കൈമാറും