സ്കൂൾ വിദ്യാർത്ഥിനിയെ ലോഡ്ജിൽ എത്തിച്ച് ബലമായി എംഡിഎംഎ നൽകി പീഡിപ്പിച്ചതായി പരാതി, യുവാവ് അറസ്റ്റിൽ

Spread the love

 

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ലഹരി മരുന്ന് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബേപ്പൂര്‍ അരക്കിണര്‍ ചാക്കേരിക്കാട് സ്വദേശി മുഹമ്മദ് കൈഫ് (22) ആണ് കോഴിക്കോട് ടൗൺ പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് എംഡിഎംഎ നൽകിയാണ് പീഡിപ്പിച്ചത്.

video
play-sharp-fill

 

കോഴിക്കോട് ബീച്ചില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ബൈക്കില്‍ കയറ്റി റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ എത്തിച്ചു ബലമായി എംഡിഎംഎ നല്‍കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

 

പോക്‌സോ വകുപ്പ് ചുമത്തിയാണ്  കൈഫിനെ അറസ്റ്റ് ചെയ്തത്. ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജിതേഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് മിഠായിത്തെരുവില്‍ വെച്ചാണ് കൈഫിനെ പിടികൂടിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരെ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group