video
play-sharp-fill
പാലക്കാട് ശ്രീനിവാസൻ വധക്കേസ്:  പ്രതികളായ 17 പിഎഫ്ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി

പാലക്കാട് ശ്രീനിവാസൻ വധക്കേസ്:  പ്രതികളായ 17 പിഎഫ്ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി

 

ന്യൂഡൽഹി: പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികളായ 17 പിഎഫ്ഐ പ്രവർത്തകർക്കും ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി. എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നും  ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നും സുപ്രീം കോടതി പറഞ്ഞു.

 

ജാമ്യം നിഷേധിച്ച പ്രതികളുടെ ഹർജി അടുത്ത മാസം 13 നു വീണ്ടും പരിഗണിക്കും. കഴിഞ്ഞ ജൂണിലാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

 

പാലക്കാട് ആർഎസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തെ തുടർന്നുണ്ടായ കേസിലും എൻഐഎക്ക് വലിയ തിരിച്ചടിയായിരുന്നു. ഇരു കേസുകളിലുമായി എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാനടക്കം 17 പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സാദിഖ് അഹമ്മദ്, ഷിഹാസ്, മുജാബ്,നെജിമോൻ, സൈനുദ്ദീൻ, പി കെ ഉസ്മ‌ാൻ,സി.ടി.സുലൈമാൻ, രാഗം അലി ഫയാസ്,അക്ബർ അലി, നിഷാദ്,റഷീദ് കെ.ടി, സെയ്‌ദാലി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രതികൾ സംസ്ഥാനം വിടുപോകരുത്, പാസ്പോർട്ട് ഹാജരാക്കണം, ജാമ്യം ലഭിച്ച പ്രതികൾ ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥകൾ. മൊബൈൽ ഫോണിലെ ജിപിഎസ് പ്രവർത്തനക്ഷമമായിരിക്കണമെന്നും നിർദേശമുണ്ട്.