
കൊച്ചി: നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വർഗീസിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പുകേസിലാണ് നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങൾ ഇഡി കണ്ടുകെട്ടിയത്. പട്ടത്തേയും കരകുളത്തെയും 1.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്.
നടിയുടെ ഭർത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസൺ ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി. ഫ്ളാറ്റുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്‌തു വിദേശ മലയാളികളിൽ നിന്നുൾപ്പെടെ വൻ തുക തട്ടിയെന്നാണ് കേസ്. കമ്പനിയിലെ ഡയറക്ടർമാരിൽ ഒരാളാണ് ധന്യ വർഗീസ്.
2016ല്‍ കേസില്‍ ധന്യയും ഭര്‍ത്താവ് ജോണും അറസ്റ്റിലായിരുന്നു. 2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ളാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപയും അമിത പലിശ നല്‍കാമെന്ന് പറഞ്ഞ് 30 കോടിയോളം രൂപയും തട്ടിച്ചെന്ന പരാതിയിലാണ് കേസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group