ക്രിസ്മസിന് അടിച്ചു പൊളിക്കാൻ കുമരകത്ത് ബിവറേജസ് കോർപറേഷൻ സൂപ്പർപ്രീമിയം ഷോപ്പുകൾ: തീർന്നില്ല സംസ്ഥാനത്ത് പൂട്ടിപ്പോയ 243 ഷോപ്പുകളും തുറക്കുന്നു: പോരേ സർക്കാരിന്റെ ക്രിസ്മസ് സമ്മാനം

Spread the love

കോട്ടയം: വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തിന് സർക്കാരിന്റെ ക്രിസ്മസ് സമ്മാനം മദ്യം യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന സൂപ്പർ പ്രീമിയം ഷോപ്പുകൾ. ബിവറേജസ് കോർപറേഷനാണ് സൂപ്പർപ്രീമിയം ഷോപ്പുകൾ ആരംഭിക്കുന്നത്.

video
play-sharp-fill

എത്രയെണ്ണം എന്ന് വ്യക്തമാക്കിയിട്ടില്ല. സൂപ്പര്‍ പ്രീമിയം ഷോപ്പുകളില്‍ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമാണ് ലഭ്യമാകുക.
രണ്ടു മാസത്തിനം സൂപ്പര്‍ പ്രീമിയം കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കും. കെട്ടിടം വാടകയ്‌ക്കെടുക്കാനുള്ള നടപടികള്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു.

ടൂറിസറ്റുകളെ ലക്ഷ്യമിട്ടാണ് സൂപ്പര്‍പ്രീമിയം കൗണ്ടര്‍ ആരംഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിയൻമാർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട്
പൂട്ടിപ്പോയ 68 എണ്ണം ഉള്‍പ്പെടെ 243 ഷോപ്പുകള്‍ക്ക് വാടക കെട്ടിടം ലഭിക്കാത്ത സ്ഥിതിക്കും പരിഹാരമായി. അതായത് നിർത്തലാക്കിയ 243 ഷോപ്പുകൾ കൂടി തിരികെ വരുന്നു.

സ്വന്തം നാട്ടിലെ ബിവറേജ് ഷോപ്പ് പൂട്ടിയതിനാൽ കിലോമീറ്ററുകൾ സഞ്ചരിച്ച് മദ്യം വാങ്ങുന്നവർക്ക് ഇനിസന്തോഷിക്കാം. നിങ്ങളുടെ തൊടുത്തു തന്നെ മദ്യക്കട തുറക്കും. ക്രിസ്മസിനു മുൻപ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

ക്രിസ്മസ് അടിച്ചു പൊളിക്കാം.
കുമരകത്തിന് പുറമേ കൊച്ചിയില്‍ രണ്ടും തൃശ്ശൂര്‍, കോഴിക്കോട്, എന്നിവിടങ്ങില്‍ ഒന്നു വീതവും സൂപ്പര്‍പ്രീമിയം കൗണ്ടറുകള്‍ ആരംഭിക്കുന്നുണ്ട്. കോഴിക്കോട് മാളിലും കൊച്ചിയില്‍ മെട്രോ സ്റ്റേഷനിലും ആയിരിക്കും ഷോപ്പ്.

നിലവില്‍ ബവ്‌ക്കോയുടെ 285 ഷോപ്പുകളില്‍ 162 എണ്ണം പ്രീമിയം എന്ന പേരില്‍ സെല്‍ഫ് ഹെല്‍പ്പ് ഷോപ്പുകളാണ്.

വാടക കെട്ടിടം കിട്ടാനായി ബെവ്കോ
ആരംഭിച്ച പോര്‍ട്ടലില്‍ 330 പേര്‍ കെട്ടിടം വാടകയ്ക്ക് നല്‍കാനായി സമ്മതം അറിയിച്ചു എത്തിയത്. ഇതില്‍ നിന്ന് അനുയോജ്യമായ കെട്ടിടം കോർപ്പറേഷൻ തെരഞ്ഞെടുക്കും. ഇവിടെയാകും പൂട്ടിയ ഷോപ്പുകൾ പുനരാരംഭിക്കുക