പി സരിൻ എകെജി സെൻ്ററിൽ; ചുവന്ന ഷാൾ അണിയിച്ച് സ്വീകരണം; പാർട്ടി സ്വതന്ത്രൻ, പാർട്ടി ആയെന്ന് എം വി ഗോവിന്ദൻ

Spread the love

കണ്ണൂർ:  സിപിഐഎമ്മിനൊപ്പം സഹകരിക്കാനുള്ള പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായി ഡോക്ടർ പി സരിൻ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസിൽ. എ കെ ജി സെന്ററിലെത്തിയ ഡോക്ടർ പി സരിനെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. എം.വി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കാണ് എകെജി സെന്ററിൽ എത്തിയത്.

video
play-sharp-fill

പി സരിൻ ആദ്യമായി എകെജി സെന്ററിൽ എത്തിയതാണെന്നും ഞങ്ങൾ ആവേശത്തോടെ സ്വീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. ഭാവി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കും.

 

പാർട്ടി സ്വതന്ത്രൻ പാർട്ടി ആയെന്നു അദ്ദേഹം പറഞ്ഞു. മന്തി സജി ചെറിയാൻ, എം.കെ ബാലൻ തുടങ്ങിയവരും സരിനെ സ്വീകരിക്കാൻ എം.കെ.ജി സെന്ററിലെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ഉപെതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി സ്റ്റെതസ്കോപ്പ് ചിഹ്നത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണത്തെക്കാൾ വോട്ട് കൂടിയത് പറഞ്ഞ് പിടിച്ചുനിൽക്കാമെന്നതാണ് ഇടതുപക്ഷത്തിന്റെ ആശ്വാസം.