കോട്ടയം റയിൽവേ സ്റ്റേഷനിൽ ആധുനിക ലൈറ്റിങ്ങ് സമ്പ്രദായം ഏർപ്പെടുത്തും: ഫ്രാൻസിസ് ജോർജ് എം.പി: റെയിൽവേ വികസന സദസിൽ ഉയർന്ന ആവശ്യം യഥാർത്ഥ്യമായി

Spread the love

കോട്ടയം : റയിൽവേ സ്റ്റേഷനിൽ എത്തുന്ന ട്രയിനുകൾ നിർത്തുന്ന പ്ലാറ്റ് ഫോം സംബന്ധിച്ചും കോച്ചുകളുടെ സ്ഥലം സംബന്ധച്ചും യാത്രക്കാർക്ക് വ്യക്തമായി കാണാൻ കഴിയും വിധം

എൽ.ഇ.ഡി ലൈറ്റ് ബോർഡുകൾ സ്ഥാപിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

ഇതോടൊപ്പം ട്രയിൻ ഇൻഫർമേഷൻ ബോർഡുകൾ, ടച്ച് സ്ക്രീനുകൾ എന്നിവയും പുതുതായി സ്ഥാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാർ
ദീർഘനാളായി ലൈറ്റ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച

വർക്കുകളുടെ ടെൻഡർ ക്ഷണിച്ചതായും നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റയിൽവേ സ്റ്റേഷനിൽ നടത്തിയ ജനസദസ്സിൽ റയിൽവേ വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ റയിൽവേ ഡിവിഷണൽ മാനേജരുടെ

ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ ഓരോന്നായി നടപ്പാക്കി വരുകയാണന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.