play-sharp-fill
ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന ; മണവാട്ടി, മൈസൂര്‍ മാംഗോ, ശീലാവതി എന്നിങ്ങനെ രഹസ്യ കോഡുകള്‍; എക്‌സൈസിന് തുമ്പായത് ലഹരി തേടിയെത്തുന്നവര്‍ ഉപയോഗിച്ചിരുന്ന കോഡുകൾ ; ലഹരി വസ്തുക്കള്‍ക്കായി സമീപിച്ചിരുന്നവരിൽ സിനിമാ പ്രവര്‍ത്തകരും ; പരിശോധനയില്‍ ലഭിച്ചത് 24 കിലോ കഞ്ചാവും 34 ഗ്രാം എംഡിഎംഎയും

ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന ; മണവാട്ടി, മൈസൂര്‍ മാംഗോ, ശീലാവതി എന്നിങ്ങനെ രഹസ്യ കോഡുകള്‍; എക്‌സൈസിന് തുമ്പായത് ലഹരി തേടിയെത്തുന്നവര്‍ ഉപയോഗിച്ചിരുന്ന കോഡുകൾ ; ലഹരി വസ്തുക്കള്‍ക്കായി സമീപിച്ചിരുന്നവരിൽ സിനിമാ പ്രവര്‍ത്തകരും ; പരിശോധനയില്‍ ലഭിച്ചത് 24 കിലോ കഞ്ചാവും 34 ഗ്രാം എംഡിഎംഎയും

സ്വന്തം ലേഖകൻ

കൊച്ചി: ഇടപ്പള്ളിയില്‍ ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍. വെള്ളോറ കാരിപ്പിള്ളി കണ്ടക്കിയില്‍ വീട്ടില്‍ നൗഷാദാണ് എക്സൈസിന്റെ പിടിയിലായത്.
33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഈ സംഭവത്തില്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇടപ്പള്ളി ടോള്‍ ജങ്ഷനിലെ ജിമ്മില്‍ ലഹരി തേടിയെത്തുന്നവര്‍ ഉപയോഗിച്ചിരുന്ന കോഡുകളാണ് എക്‌സൈസിനും തുമ്പായത്. മണവാട്ടി, മൈസൂര്‍ മാംഗോ, ശീലാവതി എന്നീ രഹസ്യ കോഡുകളാണ് ഇടപ്പളളിയിലെ ജിമ്മില്‍ നൗഷാദിനെ തേടിയെത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ജിമ്മില്‍ പരിശീലനത്തിന് എത്തുന്നവരും സിനിമാ പ്രവര്‍ത്തകരും വരെ നൗഷാദിനെ ലഹരി വസ്തുക്കള്‍ക്കായി സമീപിച്ചതായാണ് സൂചന.

ഇടപ്പളളിയിലെ ജിംനേഷ്യം കേന്ദ്രീകരിച്ച്‌ കഞ്ചാവും രാസലഹരിയും സുലഭമായി വില്‍പന നടത്തുകയായിരുന്നു കണ്ണൂര്‍ സ്വദേശി നൗഷാദ്. സുഹൃത്തും കൂട്ടുപ്രതിയുമായ മലപ്പുറം സ്വദേശി വിനോദിന്റെ ഫ്‌ലാറ്റിലും ഇടപാടുകാര്‍ എത്തിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എക്‌സൈസ് സംഘം നൗഷാദിന്റെ ഫ്‌ലാറ്റിലും ജിമ്മിലും ഒരേസമയം പരിശോധന നടത്തിയത്.

കമ്മേഴ്‌സ്യല്‍ ക്വാണ്ടിറ്റിയില്‍ ലഹരി വസ്തുക്കള്‍ പിടിച്ചതിനാല്‍ നൗഷാദിന് ഉടനൊന്നും ജാമ്യം പോലും ലഭിക്കാന്‍ സാധ്യതയില്ല. ബാംഗ്ലൂര്‍, ഒഡീഷ ആന്ധ്രപ്രദേശ് എന്നീ വിവിധ ഇടങ്ങളില്‍ നിന്നാണ് പ്രതികള്‍ ലഹരി എത്തിച്ചത്. ഒളിവില്‍ പോയ വിനോദിനായി തെരച്ചില്‍ തുടരുകയാണ്.