മണിമല സ്വദേശിയായ യുവാവിനെ ആക്രമിച്ചു മൊബൈൽ ഫോണും, പേഴ്സും കവർന്ന് വഴിയിൽ ഇറക്കിവിട്ടു ; കേസിൽ രണ്ടുപേരെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു ; ക്രിമിനൽ കേസുകൾ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ യുവാക്കൾ

Spread the love

സ്വന്തം ലേഖകൻ

പൊൻകുന്നം : യുവാവിനെ മർദ്ദിച്ച് യുവാവിന്റെ കയ്യിലിരുന്ന മൊബൈൽ ഫോണും, പണമടങ്ങിയ പേഴ്സും കവർന്ന കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കാഞ്ഞിരത്തും മൂട് ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ ഷിനു കൊച്ചുമോൻ (34),വടവാതൂർ ഞാറക്കൽ ഭാഗത്ത് കിഴക്കേ ഞാറക്കൽ വീട്ടിൽ കൊച്ചുമോൻ(44) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇന്നലെ (26:11:2024) രാത്രി 8:30 മണിയോടുകൂടി ചിറക്കടവ് ഭാഗത്ത് വച്ച് മണിമല സ്വദേശിയായ യുവാവിനെ തങ്ങൾ വന്ന ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കയറ്റിക്കൊണ്ടുപോയി മർദ്ദിച്ച് കയ്യിലുണ്ടായിരുന്ന പേഴ്സും, മൊബൈൽ ഫോണും തട്ടിയെടുക്കുകയും തുടർന്ന് യുവാവിനെ വഴിയിൽ ഇറക്കിവിടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ വാഹനവുമായി പിടികൂടുകയായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ് ടി, എസ്.ഐ മാരായ നെൽസൺ സി.എസ്, മനോജ് കെ. ജി, എ.എസ്.ഐ മാരായ മാത്യു വർഗീസ്, ബിജു പി.എം, സി.പി.ഓ മാരായ രമേഷ്, കിരൺ കർത്താ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഷിനു കൊച്ചുമോൻ കോട്ടയം ഈസ്റ്റ്, വെസ്റ്റ്, ചിങ്ങവനം, അയർക്കുന്നം,വാകത്താനം എന്നീ സ്റ്റേഷനുകളിലും, കൊച്ചുമോൻ ഈസ്റ്റ് സ്റ്റേഷനിലും ക്രിമിനൽ കേസിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു.