കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ മുൻ കൊമേഷ്യൽ ടാക്സ് ഓഫീസർക്ക് നാലുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

Spread the love

സുൽത്താൻ ബത്തേരി : 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയായ സുൽത്താൻബത്തേരി മുൻ കൊമേഷ്യൽ ടാക്സ് ഓഫീസറായിരുന്ന കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി ഈസ്റ്റ് ബത്തേൽ ഹൗസിൽ സജി ജേക്കബിന് നാലുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.

തലശ്ശേരി കോടതിയിലെ എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് കെ രാമകൃഷ്ണൻ ആണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയായ തമിഴ്നാട് എരുമാട് പൊന്നച്ചാൽ കടലികണ്ടത്തിൽ വീട്ടിൽ ബ്രിജിത്ത് ജോസഫിനെ കോടതി വെറുതെ വിട്ടു.

2014 ഡിസംബർ 21നാണ് കേസിനാസ്പദമായ സംഭവം, സുൽത്താൻബത്തേരി ടൗണിൽ പ്രവർത്തിക്കുന്ന ഏഷ്യൻ ഏജൻസീസ് എന്ന സ്ഥാപനത്തിന് സെയിൽ ടാക്സ് ക്ലിയറൻസ് നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ ഒന്നാം പ്രതിയായ സജി ജേക്കപ്പിനെ സ്വാധീനിക്കാനായി ഏഷ്യൻ ഏജൻസീസ് എന്ന സ്ഥാപനത്തിന്റെ ഉടമയും പരാതിക്കാരനുമായ പവിത്രം വീട്ടിൽ മുരുകേഷനിൽ നിന്നും രണ്ടാംപ്രതി 10000 രൂപ നിർബന്ധപൂർവ്വം വാങ്ങി നൽകുകയായിരുന്നു.

ശേഷം ഡിസംബർ 30ന് 90,000 രൂപ വീണ്ടും കൈക്കൂലി ആവശ്യപ്പെടുകയും 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയുമായിരുന്നു. 2015 ജനുവരി 7 ന് പ്രതിയെ പിടികൂടുകയും ചെയ്തു.

വി എ സി ബി വയനാട് യൂണിറ്റിലെ മുൻ പോലീസ് ഇൻസ്പെക്ടർ ജസ്റ്റിൻ എബ്രഹാം ആണ് കേസ് അന്വേഷിച്ചത്.

കുറ്റപത്രം സമർപ്പിച്ചത് വി എ സി ബി വയനാട് യൂണിറ്റിലെ മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എൽ സുരേന്ദ്രനാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉഷാകുമാരി കെ ഹാജരായി.