
കോട്ടയം : പാറമ്പുഴ വ്ലാവത്ത് ജംഗ്ഷനിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം.
അപകടത്തിൽ പരിക്കേറ്റ വ്ലാവത്ത് സ്വദേശിയായ ജോജിയെ പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവഞ്ചൂർ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു പുല്ലാടൻ ബസും നിസാന്റെ കാറുമാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് അമിത വേഗത്തിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്, എന്നാൽ ബസിന് തൊട്ട് മുൻപിലായി സഞ്ചരിക്കുകയായിരുന്ന കാർ പെട്ടെന്ന് ഇൻഡിക്കേറ്റർ ഇട്ട് പോക്കറ്റ് റോഡിലേക്ക് കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത് എന്ന് ബസ് ജീവനക്കാർ പറയുന്നു.
കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.