ബംഗളുരുവിൽ കൊല്ലപ്പെട്ട യുവതി വ്ലോഗർ ; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനായി തിരച്ചില്‍ ; മൃതദേഹത്തിനൊപ്പം 2 ദിവസം കഴിഞ്ഞു ; അന്വേഷണം ഊർജിതമാക്കി പോലീസ്

Spread the love

സ്വന്തം ലേഖകൻ

ബംഗളുരു : ബംഗളുരുവിൽ കൊല്ലപ്പെട്ട അസം യുവതി വ്ലോഗർ. മായ ഗോഗോയ് ബ്യൂട്ടി കെയർ വീഡിയോസ് പോസ്റ്റ്‌ ചെയ്തിരുന്ന വ്ലോഗറാണ്. അസം ഗുവാഹത്തിയിലെ കൈലാഷ് നഗർ സ്വദേശിനിയാണ്.

കൊലപ്പെടുത്തിയ മലയാളി യുവാവ് ആരവ് ഹനോയ് കണ്ണൂർ തോട്ടട സ്വദേശിയാണ്. ബംഗളുരുവിലെ ലീപ് സ്‌കോളർ ഓവർസീസ് എന്ന വിദേശ പഠന കൺസൾട്ടൻസിയിൽ സ്റ്റുഡന്റ് കൗൺസിലർ ആയി ജോലി ചെയ്ത് വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസം ആരവ് യുവതിയുടെ മൃതദേഹമുള്ള മുറിയിൽ കഴിഞ്ഞു. ഇയാൾ ബംഗ്ളുരു നഗരം വിട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ആരവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും കണ്ണൂർ തോട്ടടയിൽ ഇവരുടെ കുടുംബവുമായി ബന്ധമുള്ളവരിൽ നിന്നും ബംഗളുരു പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.