വീടിന്റെ ഒന്നാംനിലയില്‍ നിന്ന് റോഡിലേക്ക് വീണു ; തിരുവല്ലയില്‍ 36കാരന് ദാരുണാന്ത്യം ; മരണകാരണമായത് യുവാവിന്റെ തലയ്ക്കേറ്റ പരിക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല : വീടിന്റെ ഒന്നാംനിലയിലെ വരാന്തയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പടിഞ്ഞാറെ വെണ്‍പാല കാരാത്ര അഞ്ചുപറയില്‍ ശശിധരന്റെ മകൻ സുധീഷ്.എ.എസ് (36) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10.45ന് ആയിരുന്നു സംഭവം. പ്രദേശവാസികള്‍ ഉ‌ടനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയരം കുറഞ്ഞ അരഭിത്തിയുടെ മുകളിലൂടെ സമീപത്തെ ടാർ റോഡിലേക്ക് വീണ യുവാവിന്റെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്. പുളിക്കീഴ് പൊലീസ് എത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അവിവാഹിതനാണ്.