
സ്വന്തം ലേഖകൻ
കോട്ടയം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ടൗൺ യൂണിറ്റും സി എം എസ് കോളേജ് ഡിബേറ്റ് ക്ലബ്ബും ചേർന്ന് തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന വിഷയത്തിൽ സംവാദ മത്സരം നടത്തി. ഇന്ന് ജോസഫ് ഫെൻ ഹാളിൽ ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് ആണ് കോളേജ് വിദ്യാർഥികൾക്കായി മത്സരം സംഘടിപ്പിച്ചത് .
ഉയർന്ന ക്ലാസ്സിലേയ്ക്കുള്ള പ്രവേശനത്തിന് കുറഞ്ഞ മാർക്ക് നിർബന്ധമാക്കിയാൽ വിദ്യാഭ്യാസ നിലവാരം ഉയരും എന്ന ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മികച്ച മത്സരം വിദ്യാർത്ഥികൾ കാഴ്ച വെച്ചു. തുടർന്ന് നടന്ന സമ്മാന ദാന ചടങ്ങിൽ പരിപാടിയുടെ അധ്യക്ഷനായിരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ടൗൺ യൂണിറ്റ് പ്രസിഡന്റ് ടോണി ആന്റണി, സി എം എസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. റീനു ജേക്കബ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗം ജോജി കൂട്ടുമ്മേൽ, മത്സരത്തിന്റെ വിധി കർത്താക്കൾ ആയിരുന്ന ടി എൻ മണിലാൽ, എം ഒ പൗലോസ്, ഡിബേറ്റ് ക്ലബ് ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. സിബിൻ മാത്യു മേടയിൽ, സ്റ്റുഡന്റസ് കൺവീനർമാരായ അതുല്യ എസ് മേനോൻ, അഞ്ജന എ കെ, അർപ്പിത് ജി, ജരോൺ എന്നിവർ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയികൾ : ഐശ്വര്യ എസ് വി ( ഒന്നാം സ്ഥാനം ) വിന്നി അച്ചാമ ജോർജ്(രണ്ടാം സ്ഥാനം ), അശ്വതി പി എസ് ( മൂന്നാം സ്ഥാനം ). ഡോ റീനു ജേക്കബ് സമ്മാന ദാനം നിർവ്വഹിച്ചു.