കോടയും തണുപ്പുമൊക്കെ കൊണ്ട് ഒരു കിടിലൻ യാത്ര ; ഡിസംബർ 11 ന് മാമലക്കണ്ടം വഴി മൂന്നാർ പോകുന്ന പാക്കേജ് ; സാഹസികത യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ ; കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെലിന്റെ പാക്കേജുകളെ കുറിച്ച് അറിയാം

Spread the love

സ്വന്തം ലേഖകൻ

മഞ്ഞ് തേടി ഉത്തരേന്ത്യയിലേക്ക് പറക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തവണ ഒന്ന് മാറ്റിപിടിച്ചാലോ? നമ്മുടെ കേരളത്തില്‍ തന്നെ മഞ്ഞ് ആസ്വദിക്കാൻ ഒരുപാട് സ്ഥലങ്ങള്‍ ഉണ്ടെന്നിരിക്കെ വലിയ കാശ് കൊടുത്ത് നാടുവിടേണ്ട കാര്യമില്ലെന്നെ.

കോട മൂടി നില്‍ക്കുന്ന ഇടുക്കിയിലേയും വയനാട്ടിലേയും കോട്ടയത്തിലേയുമെല്ലാം കാഴ്ചകള്‍ കുറഞ്ഞ ചെലവില്‍ ആസ്വദിക്കാൻ കഴിയുമെങ്കില്‍ ഈ ഡിസംബർ കേരളത്തില്‍ തന്നെ ആഘോഷമാക്കാം. ചിലകുറഞ്ഞ പാക്കേജുകളാണ് തേടുന്നതെങ്കില്‍ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്‍ നിരവധി പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പാറശാല ബജറ്റ് സെല്ലിന്റെ ഡിസംബറിലെ പാക്കേജുകളെ കുറിച്ച്‌ അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടയും തണുപ്പുമൊക്കെ കൊണ്ട് ഒരു കിടിലൻ യാത്രയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഡിസംബർ 11 ന് മാമലക്കണ്ടം വഴി മൂന്നാർ പോകുന്ന പാക്കേജ് തിരഞ്ഞെടുക്കാം. രണ്ട് ദിവസമാണ് പാക്കേജ്. കാടും മരങ്ങളും വെള്ളച്ചാട്ടങ്ങളും അങ്ങനെ മലയാളികളെ സന്തോഷിപ്പിക്കാൻ പോന്ന മനോഹര കാഴ്ചകള്‍ എല്ലാം അടങ്ങിയ സ്ഥലമാണ് മാമലക്കണ്ടം. കുട്ടമ്ബുഴ പഞ്ചായത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സ്വന്തമായി വെള്ളച്ചാട്ടമുള്ള മാമലക്കണ്ടത്തെ സ്കൂളൊക്കെ കണ്ട് നേരെ മൂന്നാറിലേക്ക്.

തെക്കിന്റെ കാശ്മീരായ മൂന്നാർ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറില്‍ മൂന്നാറില്‍ കാലാവസ്ഥ മൈനസിലേക്ക് നീങ്ങിയിരുന്നു. മഞ്ഞില്‍ പുതഞ്ഞ് നില്‍ക്കുന്ന തേയില തോട്ടങ്ങളും മലഞ്ചെരിവുകളും ശീതകാല പച്ചക്കറി തോട്ടങ്ങളുമെല്ലാം സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും. 2060 രൂപയാണ് പാക്കേജ് തുക.

ഇനി സാഹസികതയാണ് നിങ്ങൾക്ക് താത്പര്യമെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ഡിസംബർ 12 ന് ഇലവീഴാപൂഞ്ചിറ പാക്കേജ് തിരഞ്ഞെടുത്തോളൂ. ഈ ഏകദിന പാക്കേജിന് 1000 രൂപയാണ് ചെലവ് വരുന്നത്. ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിപ്രദേശമായ ഇലവീഴാപൂഞ്ചിറ പേര് പോലെ തന്നെ മനോഹരമാണ്. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 3200 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ വലിയ മരങ്ങളൊന്നുമില്ല, അതിനാലാണ് ഈ സ്ഥലം ഇലവീഴാപൂഞ്ചിറ എന്ന പേരില്‍ അറിയപ്പെടുന്നത്.

വേറെയും യാത്രകള്‍

ഡിസംബർ 1 മുതല്‍ തന്നെ പാറശാലയില്‍ നിന്നും പാക്കേജുകള്‍ ഉണ്ട്. പമ്ബ, കൊല്ലം ഹൗസ് ബോട്ട് പാക്കേജ്, പേപ്പാറ പൊൻമുടി, അമ്ബലപ്പുഴ തീർത്ഥാടനം, അയ്യപ്പക്ഷേത്ര ദർശനം, കോന്നി-അടവി കുംഭാവുരുട്ടി, ആലപ്പുഴ ബോട്ടിംദ്, ആതിരപ്പിള്ളി-മലക്കപ്പാറ എന്നിവയാണ് മറ്റ് പാക്കേജുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 98952664676