പേരൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം ; കേസിൽ മൂന്നുപേരെ ഏറ്റുമാനൂർ പോലീസ് പിടികൂടി

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.അതിരമ്പുഴ കന്നുകുളം ഭാഗത്ത് ചൂരക്കുളം വീട്ടിൽ ക്രിസ്റ്റിൻ സി.ജോസഫ് (27), പെരുമ്പായിക്കാട് മഠത്തിപ്പറമ്പിൽ വീട്ടിൽ അമീർ (32), കാണക്കാരി വെമ്പള്ളി നാരകത്താനംപടി ഭാഗത്ത് പുത്തൻചിറ വീട്ടിൽ സെബിൻ ജോസഫ് (29) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി പേരൂർ ചെറുവാണ്ടൂർ ഭാഗത്ത് വച്ച് പേരൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബൈക്കിലും സ്കൂട്ടറിലും വരികയായിരുന്ന യുവാവിന്റെ സുഹൃത്തുക്കളെ ഇവർ മൂവരും ചേർന്ന് തടഞ്ഞുനിർത്തി മർദ്ദിച്ചതിനെ യുവാവ് ചോദ്യം ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, കയ്യിൽ ഉണ്ടായിരുന്ന ഹെൽമറ്റു കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവിന്റെ സുഹൃത്തുക്കളെയും ഇവർ മർദ്ദിച്ചു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ അഖിൽദേവ്, എ.എസ്.ഐ വിനോദ്, സി.പി.ഓ മാരായ പ്രജിത്ത്, ഡെന്നി,അനീഷ് വി. കെ, സെയ്‌ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ക്രിസ്റ്റിൻ.സി.ജോസഫിന് ഏറ്റുമാനൂർ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മൂവരേയും കോടതിയിൽ ഹാജരാക്കി.