
സ്വന്തം ലേഖകൻ
കോട്ടയം : വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കടപ്ലാമറ്റം പുല്ലുമറ്റം ഭാഗത്ത് ഇല്ലത്ത് വീട്ടിൽ സ്റ്റെഫിൻ ഷാജി (22) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കിടങ്ങൂർ സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, ഭവനഭേദനം, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group