ഗൂഗിൾ മാപ്പ് ചതിച്ചു: നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് നദിയിലേക്ക് കാർ മറിഞ്ഞ് 3 പേർക്ക് ദാരുണാന്ത്യം: വിവാഹത്തിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്: 50 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്.

Spread the love

ബറേലി: നിർമാണത്തിലിരിക്കുന്ന പാലത്തില്‍ നിന്ന് നദിയിലേക്ക് കാർ പതിച്ച്‌ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
വിവാഹത്തില്‍ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയില്‍ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്.

ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപകടമുണ്ടായത്. ഫറൂഖാബാദില്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് കാറില്‍ പോവുകയായിരുന്നു.

രാംഗംഗ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക് കയറിയ കാർ നദിയിലേക്ക് പതിച്ചു. പാലത്തിന്‍റെ ഒരു വശത്ത് അപ്രോച്ച്‌ റോഡ് നിർമ്മിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശല്‍ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഗൂഗിള്‍ മാപ്പില്‍ വഴി നോക്കിയാണ് യുവാക്കള്‍ യാത്ര ചെയ്തതെന്ന് കുടുംബം പറയുന്നു. പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കില്‍ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം പറയുന്നു.

ശനിയാഴ്ച രാത്രി നടന്ന അപകടം ഞായറാഴ്ച പുലർച്ചെ മാത്രമാണ് നാട്ടുകാർ അറിഞ്ഞത്. ഫരീദ്പൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.