
കൊച്ചി: ആലുവയിൽ വൻ കഞ്ചാവ് വേട്ട. 36 കിലോ കഞ്ചാവുമായി രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് ഒഡീഷാ സ്വദേശികളെയാണ് റൂറൽ പൊലീസ് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. ബാഗിലും ട്രോളി ബാഗിലുമായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്.
ഇന്ന് പുലർച്ച 2 മണിയോടെയാണ് ഇവർ ട്രെയിനിൽ ആലുവയിൽ എത്തിയത്. ആലുവയിൽ എത്തിയ ശേഷം കഞ്ചാവ് കളമശ്ശേരിക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം.
ഇതിന് മുൻമ്പും ഇവർ കഞ്ചാവ് കൊണ്ട് വരികയും കളമശ്ശേരിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കഞ്ചാവ് കടത്തുകാരാണ് ഇവരെന്നാണ് പൊലീസ് സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.