
തൃശ്ശൂർ: സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് വരാന്‍ തികച്ചും യോഗ്യനായിട്ടുള്ള ഒരാളാണ് സുരേഷ് ഗോപിയെന്ന് സത്യന് അന്തിക്കാട്. കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്തതിന് ശേഷമാണ് സത്യൻ അന്തിക്കാടിന്റെ പ്രതികരണം.
നാലഞ്ച് ദിവസം മുമ്പ് കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട യോഗം സുരേഷ് ഗോപി നിര്‍ദ്ദേശിച്ചതനുസരിച്ച് അന്തിക്കാട്ടെ സത്യന്റെ വീട്ടിൽ നടത്തിയിരുന്നു. കര്‍ഷകരും ഉദ്യോഗസ്ഥരുമെല്ലാം ആ ചടങ്ങില്‍ പങ്കെടുത്തു.
ഫാക്ടിലെ ഉദ്യോഗസ്ഥരോടെല്ലാം രാസവളത്തെക്കുറിച്ചും അതിന്റെ പ്രയോഗത്തെക്കുറിച്ചുമെല്ലാം ആധികാരികമായി സംസാരിച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സുരേഷ് ഗോപി വളരെ ആഴത്തില്‍ പഠിച്ചാണ് അവതരിപ്പിച്ചതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമയില്‍ കണ്ടതോ പുറത്ത് കേള്‍ക്കുന്നതോ ആയ സുരേഷിനെയല്ല ഞാന്‍ അവിടെ കണ്ടത്. എല്ലാം കേട്ട് അത്ഭുതത്തോടെ എങ്ങനെ സുരേഷിന് ഇത് കഴിയുന്നുവെന്ന് ആലോചിച്ചു. മീറ്റിംഗ് കഴിഞ്ഞ് ഇക്കാര്യം ഞാന്‍ സുരേഷിനോട് ചോദിച്ചുവെന്നും സത്യൻ പറഞ്ഞു.
സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും തന്നെക്കൊണ്ട് അതൊക്കെ ചെയ്യിക്കുകയാണെന്ന് ആണ് സുരേഷ് ഗോപി മറുപടി നൽകിയതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.