കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലും പരിസരത്തും പൂവാലശല്ല്യവും വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോ​ഗവും വർധിക്കുന്നു; ഇടനാഴികളിൽ സിഗരറ്റ് കുറ്റികളുടെയും നിരോധിച്ച പുകയില ഉത്പന്നങ്ങളുടെയും കവറുകളുടെ ശേഖരം, വിദ്യാർത്ഥികള്‍ തമ്മിലുള്ള അസഭ്യവർഷവും സംഘർഷവും നിത്യസംഭവം; പോലീസിന്‍റെ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും

Spread the love

കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്‍ഡിലും സമീപത്തെ കെട്ടിടങ്ങളുടെ ഇടനാഴികളിലും പൂവാലശല്ല്യവും വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോ​ഗവും വർധിക്കുന്നു.

രാവിലെയും വൈകുന്നേരവുമാണ് പൂവാലന്മാർ സ്റ്റാൻഡില്‍ വിലസുന്നത്. ബൈക്കുകളിലെത്തുന്ന പൂവാലന്‍മാര്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നുണ്ടെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.

ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡിനോട് ചേർന്നുള്ള ഇടവഴിയിലും കെട്ടിടങ്ങളുടെ ഇടനാഴികളിലുമാണ് ഇവർ തമ്പടിക്കുന്നത്. കൂടാതെ, വ്യാപകമായി ലഹരി ഉപയോഗിച്ചാണ് ഇവർ സംഘം ചേർന്ന് എത്തുന്നതെന്നും നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറുന്നത് പതിവായതോടെ ചില സ്കൂള്‍ അധികൃതരുടെ പരാതിയെത്തുടർന്ന് സ്റ്റാൻഡില്‍ പോലീസിന്‍റെ പരിശോധന ശക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പരിശോധന ഇല്ലാതായതോടെ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായി ബസ് സ്റ്റാൻഡ് മാറിയിരിക്കുകയാണെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ പരാതി.

സമീപത്തെ കെട്ടിടങ്ങളുടെ ഇടനാഴികളിലെല്ലാം സിഗരറ്റ് കുറ്റികളുടെയും നിരോധിച്ച പുകയില ഉത്പന്നങ്ങളുടെയും കവറുകളുടെ ശേഖരം കാണാം. ലഹരി ഉപയോഗിച്ച ശേഷം വിദ്യാർത്ഥികള്‍ തമ്മിലുള്ള അസഭ്യവർഷവും സംഘർഷവും പതിവാണ്.

രാവിലെയും വൈകുന്നേരവും ബസ് സ്റ്റാൻഡില്‍ പോലീസിന്‍റെ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.