
ആലപ്പുഴ: കുറുവ സംഘാഗം സന്തോഷ് ശെല്‍വം പോലീസിനെ നട്ടം തിരിക്കുന്നു. ചോദ്യം ചെയ്യലിൽ എന്ത് ചോദിച്ചാലും സത്യം താന്‍ ആരാധിക്കുന്ന കാമാച്ചിയമ്മനോട് മാത്രമേ പറയൂവെന്നാണ് മറുപടി. ഇതോടെ സന്തോഷ് ശെല്‍വത്തിന്റെ കസ്റ്റഡി കാലാവധി തീരുന്നതിന് ഒരു ദിവസം മുമ്പേ ഇയാളെ പോലീസ് കോടതിയില്‍ തിരികെ ഹാജരാക്കി.
ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് സന്തോഷും പോലീസിനോട് ഒന്നും പറഞ്ഞിട്ടില്ല. എന്ത് ചോദിച്ചാലും കാമാച്ചിയമ്മനോട് പറയാം എന്നാണ് മറുപടി.
കുറുവമോഷണസംഘത്തിലെ പ്രധാനിയാണ് സന്തോഷ് ശെല്‍വം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വേലനും പശുപതിയും നാടുവിട്ടുവെന്ന സൂചനകളെത്തിയെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ എറണാകുളം വടക്കന്‍ പറവൂരിലെ ജനങ്ങള്‍ കുറുവ സംഘത്തെ പിടികൂടാൻ നൈറ്റ് പട്രോളിംഗ് പോലീസ് സംഘത്തിനൊപ്പം ചേരുന്നുണ്ട്. കൂട്ടിന് കളരി അഭ്യാസികളെയും കൂട്ടിയാണ് നാട്ടുകാരുടെ തെരച്ചിൽ.