വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച് അയ്യപ്പൻമാർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു ; 6 പേർക്ക് പരുക്ക് ; രണ്ട് പേരുടെ നില ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ : ചെറുതാഴം അമ്പല റോഡ് കവലയിൽ അയ്യപ്പൻമാർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. കർണാടക സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

6 പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല ദർശനം കഴിഞ്ഞ് പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്.
റോഡ് അരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു സമീപത്തെ പറമ്പിലേക്ക് ബസ് മറിയുകയായിരുന്നു.