ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ്‌ മത്സരം ; കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം; അധിക സര്‍വീസുമായി മെട്രോ ; ഗതാഗത നിയന്ത്രണങ്ങൾ ഇപ്രകാരം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്നത് പരിഗണിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു.

വടക്കന്‍ ജില്ലകളില്‍നിന്നും കളി കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ ആലുവ മണപ്പുറത്ത് ക്രമീകരിച്ചിരിക്കുന്ന പാര്‍ക്കിങ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യണം. തുടര്‍ന്ന് കൊച്ചി മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. പറവൂര്‍, വരാപ്പുഴ ഭാഗങ്ങളില്‍നിന്ന് വരുന്നവരുടെ വാഹനങ്ങള്‍ ഇടപ്പള്ളി പള്ളിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍നിന്നും വരുന്നവരുടെ വാഹനങ്ങള്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍, വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലും കാണികളെ ഇറക്കി ഇരുമ്പനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ആലപ്പുഴയടക്കമുള്ള തെക്കന്‍ മേഖലകളില്‍നിന്ന് വരുന്നവരുടെ വാഹനങ്ങള്‍ വൈറ്റില പാര്‍ക്കിങ് ഏരിയകളിലും പാര്‍ക്ക് ചെയ്യണം.

പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍നിന്ന് ഫുട്ബോള്‍ മത്സരം കാണാനായി വരുന്നവരുടെ വാഹനങ്ങള്‍ മറൈന്‍ ഡ്രൈവ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കാണികളുമായി എത്തുന്ന വലിയ വാഹനങ്ങള്‍ക്ക് സിറ്റിയുടെ അകത്തേക്ക് പ്രവേശനമുണ്ടാകില്ല. വൈകീട്ട് നാലുമുതല്‍ രാത്രി 11 വരെ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍നിന്ന് അഡീഷണല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.