കാഞ്ഞിരപ്പള്ളിയിൽ അറവുശാലയിലെത്തിച്ച കാള വിരണ്ടോടി സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തി; പരിക്കേറ്റ 67കാരൻ ആശുപത്രിയിൽ

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ അറവുശാലയിൽ കൊണ്ടുവന്ന കാള വിരണ്ടോടി സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തി.

കൂവപ്പള്ളി സ്വദേശി കെ.എ.ആന്റണിയെ (67) യെയാണ് ഇടിച്ച് വീഴ്ത്തിയത്.

കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയിൽ വച്ചാണ് കാള ആൻറണിയെ അക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ഇയാളെ 26–ാം മൈലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂതക്കുഴിയിൽ അറവുശാലയിൽ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്.