video
play-sharp-fill
ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

സ്വന്തം ലേഖകൻ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയ ആണ് മരിച്ചത്. ലൂര്‍ദ് നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിയായിരുന്നു.

ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ക്ലാസുണ്ടായിരുന്നെങ്കിലും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. ഹോസ്റ്റല്‍ മുറിയില്‍ കൂടെയുള്ള മറ്റ് വിദ്യാര്‍ഥികള്‍ ക്ലാസ് കഴിഞ്ഞ് എത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനസംബന്ധമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.