play-sharp-fill
ന്യൂയർ ലക്ഷ്യമിട്ട് വിൽപ്പന നടത്താൻ കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ; ഇവരിൽനിന്ന് 318 കിലോ കഞ്ചാവ് പിടിച്ചെടുത്തു; മലയാളിയായ മുഖ്യപ്രതി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

ന്യൂയർ ലക്ഷ്യമിട്ട് വിൽപ്പന നടത്താൻ കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ; ഇവരിൽനിന്ന് 318 കിലോ കഞ്ചാവ് പിടിച്ചെടുത്തു; മലയാളിയായ മുഖ്യപ്രതി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

ബെം​ഗളൂരു: കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് കഞ്ചാവ് പിടികൂടി ബെം​ഗളൂരു പോലീസ്. 3.25 കോടി വിലമതിപ്പുള്ള 318 കിലോ​ഗ്രാം കഞ്ചാവാണ് ​ഗോവിന്ദപുര പോലീസ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്. ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മലയാളിയായ മുഖ്യപ്രതി നേരത്തെയും ലഹരിക്കടത്ത് കേസിൽ പിടിയിലായിട്ടുണ്ട്. കേരളത്തിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബെം​ഗളൂരു പോലീസ് വ്യക്തമാക്കി.

പുതുവത്സരത്തോടനുബന്ധിച്ച് ബെം​ഗളൂരു ന​ഗരത്തിൽ വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് എത്തിച്ചതായിരുന്നു കഞ്ചാവ്. പ്രതികളുടെ വിതരണ ശൃംഖല കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം ആരംഭിച്ചതായി ബെം​ഗളൂരു പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം, ബെംഗളൂരുവിലെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നാർക്കോട്ടിക് കൺട്രോൾ യൂണിറ്റ് നഗരത്തിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ നടത്തിയ പ്രധാന ഓപ്പറേഷനിൽ 21.17 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു.

നിരോധിത വസ്തുക്കൾ അടങ്ങിയ 606 പാഴ്സലുകൾ ഇവിടെ കണ്ടെത്തി. യുഎസ്, യുകെ, ബെൽജിയം, തായ്‌ലൻഡ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കടത്തിയ മയക്കുമരുന്ന് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പിടികൂടിയത്. സംശയാസ്പദമായ 3,500 പാഴ്‌സലുകൾ പരിശോധിച്ചിരുന്നു.