വിൽപ്പനക്കെത്തിച്ച 34 ഗ്രാം എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരൻ പിടിയിൽ ; പിടിയിലായത് കൊച്ചിയിൽ നിന്ന് തൊടുപുഴയ്ക്ക് പോകുമ്പോൾ ; തൊടുപുഴ കാർഷിക വികസന ബാങ്കിലെ ജീവനക്കാരനാണ് പിടിയിലായ റെസിൻ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ബാങ്ക് ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ. കൊച്ചിയിൽ നിന്ന് വിൽപനക്കായി തൊടുപുഴയിൽ എത്തിച്ച രാസലഹരിയുമായിട്ടാണ് കുമാരമംഗലം സ്വദേശി റെസിൻ ഫാമി സുൽത്താൻ പിടിയിലായത്. 34 ഗ്രാം എംഡിഎംഎയുമായാണ് തൊടുപുഴ പോലീസിൻ്റെ പിടിയിലായത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ പെരുമ്പള്ളിച്ചിറയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് റെസിൻ പിടിയിലായത്. കൊച്ചിയിൽ നിന്ന് വാങ്ങിയ എംഡിഎംഎ തൊടുപുഴയിലെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാൻ കൊണ്ടുവരികയായിരുന്നു. വിദേശ മലയാളിയാണ് ലഹരി കച്ചവടത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴ കാർഷിക വികസന ബാങ്കിലെ ജീവനക്കാരനാണ് പിടിയിലായ റെസിൻ. രണ്ടുമാസമായി അവധിയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കൊപ്പം കൂടുതൽ ആളുകളുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. പത്തുകൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചേർത്താണ് റെസിനെതിരെ കേസ്സെടുത്തിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.