video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
HomeCrimeഅമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽനിന്ന് വൻ തുക തട്ടിയെടുത്തു; നിക്ഷേപം സ്വീകരിച്ചശേഷം തുക തിരികെ...

അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽനിന്ന് വൻ തുക തട്ടിയെടുത്തു; നിക്ഷേപം സ്വീകരിച്ചശേഷം തുക തിരികെ നല്‍കാതെ നിക്ഷേപകരെ വഞ്ചിച്ചു; പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ പേരിൽ 10 കോടിയിലധികം തട്ടിയ കേസിൽ ഒരാൾ പിടിയിൽ; വിവിധ സ്റ്റേഷനുകളിലായി കമ്പനിയുടെ പേരിൽ അറുപതിലധികം കേസുകൾ

Spread the love

തൃശൂര്‍: അമിത പലിശ വാഗ്ദാനം ചെയ്ത് പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ മലയാളി ക്ഷേമനിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കോടികൾ തട്ടിയ പ്രതികളിൽ ഒരാൾ പിടിയിൽ. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ ഗുരുവായൂര്‍ തിരുവെങ്കിടം താണിയില്‍ വേലായുധന്‍ മകന്‍ പ്രഭാകരൻ (64) ആണ് പിടിയിലായത്.

ഗുരുവായൂര്‍ അസി. കമ്മിഷണറിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിക്ഷേപം സ്വീകരിച്ചശേഷം തുക തിരികെ നല്‍കാതെ നിക്ഷേപകരെ വഞ്ചിച്ച കേസിലാണ് നടപടി. പാവറട്ടി, വാടാനപ്പള്ളി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരെ അറുപതിലധികം കേസുകളാണ് നിലവിലുള്ളത്. 10 കോടിയിലധികം രൂപയാണ് സംഘം തട്ടിപ്പുനടത്തിയത്.

പത്തു മാസത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാവക്കാട് എസ്.ഐ. പ്രീത ബാബുവും പോലീസ് സംഘവും വീട്ടിലെത്തി പ്രതിയെ അറസ്റ്റു ചെയ്തത്. ചാവക്കാട് എസ്.എച്ച്.ഒ. വി.വി. വിമലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസുകളുടെ അന്വേഷണം നടത്തുന്നത്. കേസില്‍ ഇനിയും പ്രതികളെ അറസ്റ്റു ചെയ്യാന്‍ ബാക്കിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്.ഐ. കെ.വി. വിജിത്ത്, സി.പി.ഒമാരായ റോബിന്‍സണ്‍, ഇ.കെ. ഹംദ്, രജനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments