
ചെന്നൈ: മലയാളം നിർമാതാക്കൾക്ക് പിന്നാലെ തിയേറ്ററിലെ റിവ്യൂ ബോംബിംഗ് വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ നിർമാതാക്കളും രംഗത്ത്. തിയേറ്ററിൽ യുട്യൂബർമാരെ വിലക്കണമെന്നാണ് നിർമാതാക്കളുടെ സംഘനയുടെ പ്രധാന ആവശ്യം.
ഇന്ത്യൻ ടുവിനും വേട്ടയ്യനും പിന്നാലെ കങ്കുവയും പരാജയമായതോടെയാണ് നിർമാതാക്കളുടെ സംഘടന ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നത്. തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ തിയേറ്റർ ഉടമകളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സിനിമ ഇറങ്ങുന്ന ആദ്യ ദിവസം തന്നെ റിവ്യൂ നൽകി ആ ചിത്രത്തെ നശിപ്പിക്കുന്നുവെന്നും റിവ്യൂവിൻ്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപങ്ങളും വ്യാപകമെന്നാണ് ഇവരുടെ പരാതി. ഇന്ത്യൻ ടു, വേട്ടയ്യൻ, കങ്കുവ തുടങ്ങിയ ചിത്രങ്ങളുടെ ബോക്സോഫീസ് കളക്ഷനെ ആദ്യ ദിവസത്തെ മോശം തിയേറ്റർ റിവ്യൂകൾ ബാധിച്ചിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമയിലെ പിഴവുകൾ ചൂണ്ടിക്കാട്ടാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ വ്യക്തിപരമായി അധിക്ഷേപിക്കലും സിനിമയെ പൂർണമായും നശിപ്പിക്കുന്നതും അനുവദിക്കാനാകില്ല. അതേസമയം കേരളത്തിൽ ഹൈക്കോടതി റിവ്യൂ ബോംബിംഗ് നിരോധിച്ചിരുന്നു.