play-sharp-fill
എന്ത് ന​ഗരമാണിത് ? ഒരു സ്ഥലത്ത് പോലും മികച്ച നടപ്പാതയില്ല; സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്ന അവസ്ഥയാണ്; ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതം ? റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

എന്ത് ന​ഗരമാണിത് ? ഒരു സ്ഥലത്ത് പോലും മികച്ച നടപ്പാതയില്ല; സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്ന അവസ്ഥയാണ്; ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതം ? റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഒരു സ്ഥലത്ത് പോലും മികച്ച നടപ്പാതയില്ലാത്ത ഇത് എന്ത് ന​ഗരമാണെന്ന് കോടതി വിമർശിച്ചു. കൊച്ചിയിൽ ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതമെന്ന് ചോദിച്ച കോടതി മുൻകാല ഉത്തരവുകൾ കളക്ടർ പരിശോധിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ച് വരുത്താമെന്നും കോടതി അറിയിച്ചു.

ഇതേ വിഷയത്തിൽ കോടതി നേരത്തെ സ്വമേധയാ കേസ് എടുത്തിരുന്നു. നഗരത്തിലെ ആറ് പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പ്രത്യേകം എടുത്ത് പറഞ്ഞാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപ്പെട്ടത്. കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ റോഡ് എന്നിവയാണ് കോടതി പരാമർശിച്ച പ്രധാന റോഡുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസെടുക്കാൻ ഉത്തരവിട്ടത്.