play-sharp-fill
ശബരിമലയിലെ വെർച്വല്‍ ക്യൂ ബുക്കിംഗ് ഉടൻ 80000 ആക്കി വര്‍ദ്ധിപ്പിക്കും: 12 വിളക്കിന് മുമ്പായി ബുക്കിംഗ് വർദ്ധിപ്പിക്കാനാണ് നീക്കം.

ശബരിമലയിലെ വെർച്വല്‍ ക്യൂ ബുക്കിംഗ് ഉടൻ 80000 ആക്കി വര്‍ദ്ധിപ്പിക്കും: 12 വിളക്കിന് മുമ്പായി ബുക്കിംഗ് വർദ്ധിപ്പിക്കാനാണ് നീക്കം.

ശബരിമല: ഈ മാസം 27ന് നടക്കുന്ന 12 വിളക്കിന് മുമ്പായി വെർച്ചല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 80,000 ആക്കി ഉയർത്തും.

മണ്ഡല പൂജയ്ക്കായി നട തുറക്കുന്ന ദിനം മുതല്‍ 80,000 തീർത്ഥാടകർക്ക് വെർച്ചല്‍ ക്യൂ മുഖേന പ്രവേശനം നല്‍കണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി നിർദ്ദേശം അവഗണിച്ച്‌ പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ വെർച്ചല്‍ ക്യൂ ബുക്കിംഗ്

ദേവസ്വം ബോർഡ് 70000 ആക്കി നിജപ്പെടുത്തുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണർ മുമ്പ് ഹൈക്കോടതിക്ക് റിപ്പോർട്ട് നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ബുക്ക് ചെയ്തവരില്‍ 15,000 പേരുടെയെങ്കിലും കുറവ് പ്രതിദിനം ഉണ്ടാവുന്നുണ്ട്. ഇവർ ബുക്കിംഗ് റദ്ദ് ചെയ്യാത്തതിനാല്‍ മറ്റുള്ളവർക്ക് ബുക്കിങ്ങിന് ഉള്ള അവസരം നഷ്ടമാകുന്നുണ്ട്. സ്പോട്ട് ബുക്കിംഗ് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഇത്തവണ കുറഞ്ഞിട്ടുണ്ട്.

സ്പോട്ട് ബുക്കിങ്ങിനെ ചൊല്ലിയുള്ള വിവാദം മൂലം പമ്പയില്‍ എത്തിയശേഷം ദർശനത്തിന് പോകാൻ കഴിയുമോ എന്ന ആശങ്കയും തീർത്ഥാടകർക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. നട തുറന്ന്

ഒരാഴ്ച പിന്നിടുമ്പോള്‍ സന്നിധാനത്ത് കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. ഇക്കാര്യം സ്പെഷ്യല്‍ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാലും 12 വിളക്ക് മുതല്‍ സംസ്ഥാനത്തിന് അകത്തുനിന്നും അടക്കം എത്തുന്ന തീർത്ഥാടകരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കും.

ഈ സാഹചര്യത്തില്‍ വെർച്വല്‍ ക്യൂ മുഖേനയുള്ള എണ്ണം വർദ്ധിപ്പിച്ചില്ല എങ്കില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായേക്കാം എന്ന് ദേവസ്വം ബോർഡ് ഭയക്കുന്നുണ്ട്. ഈ കാരണങ്ങളാല്‍ എല്ലാം തന്നെ വെർച്ചല്‍ ബുക്കിംഗ് എണ്ണം അടിയന്തരമായി 80,000 ആക്കി ഉയർത്തും എന്നാണ് ലഭിക്കുന്ന വിവരം.