ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: ഡ്രൈവർ ഉറങ്ങിപ്പോയത് അപകടത്തിന് കാരണം

Spread the love

 

പമ്പ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പത്തനാപുരത്ത് നിന്നും വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറാണ് ഇലവുങ്കലിൽ വെച്ച് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

 

വാഹനത്തിലുണ്ടായിരുന്ന അയ്യപ്പ ഭക്തരെ നിലയ്ക്കൽ പിഎച്ച്‌സിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.